സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കാറളം പഞ്ചായത്ത്തല ജലനടത്തം ആവേശകരമായി നടത്തി

98

കാറളം: സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച തെളിനീരൊഴുകും നവകേരളംപദ്ധതിയുടെ ഭാഗമായി കാറളം പഞ്ചായത്ത്തല ജലനടത്തം ആവേശകരമായി നടത്തി. കേരളത്തിലെ ഉപരിതല ജല ശ്രോതസ്സുകളുടെ മലിനീകരണാവസ്ഥ മാറ്റിയെടുത്തില്ലെങ്കിൽ ക്വോളിഫോം ബാക്ടീരിയ അടങ്ങിയ ജലമായിരിക്കും മനുഷ്യരുൾപ്പെടെ എല്ലാ ജീവജാലങ്ങളും ഇനിയുള്ള കാലം കുടിക്കാൻ വിധിക്കപ്പെടുക. ഇപ്പോൾ തന്നെ ശുദ്ധജലത്തിന്റെ അമിതമായ ദൗർലഭ്യം നിലനിൽക്കുന്നുണ്ട്. ഓരോ ഗ്രാമപ്രദേശങ്ങളിലേയും തോടുകൾ, കുളങ്ങൾ കിണറുകൾ പുഴകൾ തുടങ്ങിയ ജലാശയങ്ങളുടെ സ്ഥിതി വിവരങ്ങൾ നടത്തി മലിനീകരിക്കപ്പെടാതിരിക്കാനും മാലിന്യ മുക്തമാക്കാനുമുള്ള സംവിധാനങ്ങൾ കൊണ്ടുവരികയും ശുദ്ധജലത്തിന്റെ ശ്രോദ്ധസ് കൂട്ടുകയും ചെയ്യുക വഴി ജലാശയങ്ങളെല്ലാം തെളിനീരൊഴുകുന്ന നവകേരളമായി മാറ്റിയെടുക്കാൻ നമുക്ക് കഴിയും.ഇതിന് ജനപങ്കാളിത്തം ഉറപ്പു വരുത്തേണ്ടതുണ്ട്. കിലയുടെ നേതൃത്വത്തിലാണ് ഈ പദ്ധതിക്ക് ബോധവത്ക്കരണം കൊടുത്തു കൊണ്ടിരിക്കുന്നത്.പഞ്ചായത്ത്തല ജല നടത്തം പഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേമരാജിന്റെ സാനിദ്ധ്യത്തിൽ വൈസ് പ്രസിഡണ്ട് ടി.എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർ പേർസൺ അംബികാ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർ പേർസൺ അംബിളി റെനിൽ സ്വാഗതം ആശംസിച്ചു. കില റിസോർസ് പേർസൺ റഷീദ് കാറളം വിഷയം അവതരിപ്പിച്ചു. കുടുംബശ്രീ ചെയർ പേർസൺ ഡാലിയ പ്രദീപ്.വാർഡ് മെമ്പർമാർ ,കുടുംബശ്രീ അംഗങ്ങൾ, സ്റ്റാഫ് അംഗങ്ങൾ, സന്നദ്ധ സേവന പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

Advertisement