അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുമായി മുരിയാട് കുടുംബശ്രീ

54

മുരിയാട് :ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ പച്ചക്കറി ഉൽപാദന വർധനവ് ലക്ഷ്യമിട്ട് പഞ്ചായത്തിൽ 100 അഗ്രി ന്യൂട്രി ഗാർഡൻ നിർമ്മിക്കുവാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. മുരിയാട് പഞ്ചായത്തിലെ 5 – )൦ വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജോസ് ചിറ്റിലപ്പിള്ളി പദ്ധതി ഔപചാരികമായി ഉൽഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷീജ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർമാൻ രതി ഗോപി, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, ജിനി സതീശൻ, അസിസ്റ്റന്റ് സെക്രട്ടറി പുഷപലത കുടുംബശ്രീ കോർഡിനേറ്റർമാരായ നിഷ ലക്ഷ്മി, ജോമി, CDS മെമ്പർ വിനീത ബാബു തുടങ്ങിയവർ സംസാരിച്ചു. സ്പെഷ്യൽ അയൽക്കൂട്ടത്തിലെ സാന്ത്വനം JIG അംഗങ്ങളാണ് പ്രഥമ അഗ്രി ന്യൂട്രി ഗാർഡന് ആതിഥേയത്വം വഹിച്ചത്. ലീല, സിന്ധു തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് അഗ്രി ന്യൂട്രി ഗാർഡന്റെ ആദ്യ തോട്ടങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലുമായി അഗ്രി ന്യൂട്രി ഗാർഡൻ നിർമ്മിക്കുകയാണ് പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. പ്രേത്യേകം തയ്യാറാക്കിയ ഡിസൈൻ അനുസരിച്ചാണ് എല്ലാ വാർഡുകളിലും ഇത്തരത്തിലുള്ള പച്ചക്കറി തോട്ടങ്ങൾ നിർമ്മിക്കുന്നത്. പഞ്ചായത്തിലെ പച്ചക്കറി ഉൽപ്പാദന രംഗത്തു വലിയ കുതിച്ചു ചാട്ടത്തിനുള്ള പദ്ധതിയായി കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാർഡൻ മാറാൻ പോകുകയാണ്.

Advertisement