മുരിയാട് പഞ്ചായത്ത് ആശ്വാസ തീരത്തേക്ക്

69

മുരിയാട്: അതിരൂക്ഷമായ രോഗവ്യാപനം നല്ലതോതില്‍ കുറഞ്ഞതിനെ തുടര്‍ന്ന് പഞ്ചയാത്തിലെ പല വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവായി. ഏകദേശം700 പോസറ്റീവ് കേസുകളും, ഹൈറിസ്‌ക് കോണ്‍ടാക്റ്റും, 17 മരണവും പഞ്ചായത്തില്‍ ഉണ്ടായിരുന്നു. പോസറ്റീവ് കേസുകളും, ഹൈറിസ്‌ക് കോണ്‍ടാക്റ്റും ഏകദേശം മുന്നൂറിലേക്ക് താണു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഞ്ച് വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കി. കൂടുതല്‍ വാര്‍ഡുകള്‍ അടുത്തദിവസം ഒഴിവാക്കപ്പെട്ടു.ശാന്തവും, ചിട്ടയായതും, ആസൂത്രണ മികവുള്ളതുമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടന്നുവരുന്നത്.’വീട്ടിലും വീഴ്ചയരുത് ‘എന്ന ആശയമുയര്‍ത്തി 5750 ല്‍ പരം വീടുകളിലേക്ക് ടെലിക്യാപയിന്‍ നടന്നു. 70 ഗൂഗിള്‍ മീറ്റുകളിലായി 1450 പേരിലേക്ക് രോഗപ്രതിരോധ ക്ലാസ്സുകള്‍ നടന്നു. 16 ഗൂഗിള്‍ മീറ്റുകളിലായി 364 ഭിന്നശേഷികാര്‍ക്ക് രോഗപ്രതിരോധ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തി. വാര്‍ഡ്അംഗങ്ങളുടെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീം ദിവസവും വൈകീട്ട് 7 നും 9.30 നും ഇടയില്‍ ഓണ്‍ലൈനില്‍ യോഗംചേര്‍ന്ന് വാര്‍ഡിലെ പ്രതിരോധസേവനപ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മതലത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനങ്ങള്‍ എടുക്കാന്നു വാര്‍ഡുകളില്‍ അധ്യാപകരുടേയും മറ്റ്‌സര്‍ക്കാര്‍ ജീവനകാരേയും പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി നിയോഗിച്ചു. വാര്‍ഡ് RRT കളുടെ പ്രവര്‍ത്തനഫലമായി 7500ല്‍ അധികം വീടുകളിലേക്ക് പഴം പച്ചക്കറി പലവ്യജ്ഞനങ്ങളും, 5750 പേര്‍ക്ക് മരുന്നുകളും, 1500 പേര്‍ക്ക് മറ്റ് സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.ആനന്ദപുരത്തുള്ള DCC സെന്ററില്‍ പ്രവേശിപ്പിച്ചൂരുന്ന 21 രോഗികളില്‍ മൂന്ന് പേരൊഴിച്ച് മറ്റെല്ലാവര്‍ക്കും രോഗം ഭേദമായി തിരിച്ച് പോയി. ദിനംതോറും ആരോഗ്യപരിശോധനം, 24മണിക്കൂറും ആംബുലന്‍സ്, ഒക്‌സിജന്‍ സൗകര്യം, നാല്‌നേരം ഭക്ഷണം , ടി.വി. കൃത്യമായ ഇടവേളകളില്‍ അണുനശീകരണം. എന്നിവയും DCCയില്‍ നടന്നുവരുന്നു. കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും 1500 ഭക്ഷണം കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിട്ടുണ്ട്. 24 മണിക്കൂറുംപ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ഡെസ്‌ക്കും, ട്രാന്‍സ്‌പോട്ടേഷന്‍ കമ്മിറ്റിയും, ടെലികൗണ്‍സിലിങ്ങ് സംവിധാനവും പ്രവര്‍ത്തിച്ച് വരുന്നു. വാര്‍ഡ്തല RRT ഗ്രൂപ്പിന് പള്‍സ് ഓക്‌സീമീറ്റുകള്‍, ഷീല്‍ഡ്, മാസ്‌ക്, ഗ്ലൗസ്, N95 മാസ്‌ക്, പി.പി.കിറ്റ്, ഇന്ധനചിലവിനുള്ള തുകയും ലഭ്യമാക്കിയിട്ടുണ്ട്. മൂന്ന് ഫോഗിങ്ങ് മെഷീനുകള്‍ ഉപയോഗപ്പെടുത്തി സിവില്‍ഡിഫന്‍സ് ടീമിന്റെ നേതൃത്വത്തില്‍ അണുനശീകരണസംഘവും പ്രവര്‍ത്തിച്ചുവരുന്നു.പ്രസിഡന്റെ നേതൃത്വത്തില്‍ കോര്‍ടീമും, ആരോഗ്യസ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ വാര്‍റൂം ദിനംതോറും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തീരുമാനങ്ങളും ഇടപ്രെടലുകളും നടത്തുന്നു. നോഡല്‍ ഓഫീസറുടേയും, പഞ്ചയാത്ത് സെക്രട്ടറിയുടേയും നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി വരുന്നു.

Advertisement