ആളൂർ : കേരള പുലയർ മഹാസഭ പഞ്ഞപ്പള്ളി ശാഖാ സുവർണ ജൂബിലി വാർഷികം പഞ്ഞപ്പള്ളി കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു. ശാഖ പ്രസിഡണ്ട് വി കെ രഘു അധ്യക്ഷത വഹിച്ചു. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി എൻ സുരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി ടി എസ് റെജികുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എ.അജയഘോഷ്, പഞ്ചമി ജില്ലാ കോഡിനേറ്റർ ബാബു തൈവളപ്പിൽ,യൂണിയൻ സെക്രട്ടറി വി കെ ബാബു, വൈസ് പ്രസിഡണ്ട് പി സി പരമേശ്വരൻ, ഷാജു, വിജയ ഷൺമുഖൻ തുടങ്ങിയവർ സംസാരിച്ചു. ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ വരണാധികാരിയായിരുന്നു.ഭാരവാഹികളായി സുമേഷ് പഞ്ഞപ്പിള്ളി പ്രസിഡണ്ട്, പി സി തിലകൻ വൈസ് പ്രസിഡണ്ട്, വിജയ ഷൺമുഖൻ സെക്രട്ടറി, നിധിൻ പി എം. ജോയിന്റ് സെക്രട്ടറി, സി.ആർ രഞ്ജിത്ത് ഖജാൻജിയായി ഉൾപ്പെടെ പതിനൊന്നംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.യൂണിയൻ സമ്മേളനത്തിലേക്കുള്ള പതാക ജാഥ ശാഖ നോതാവായിരുന്ന കാക്കനാടൻ പേങ്ങ്യന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിക്കും. പതാകജാഥ വൻ വിജയമാക്കുവാൻ സമ്മേളനം തീരുമാനിച്ചു.
കെ.പി.എം.എസ്. പഞ്ഞപ്പിള്ളി ശാഖ സുവർണ്ണ ജൂബിലി സമ്മേളനം നടന്നു
Advertisement