കോവിഡ് പ്രതിരോധത്തിന് മറ്റു ചികിത്സാരീതികൾ കൂടി ഉൾപ്പെടുത്തണം : നാഷണൽ ഗ്രീൻ സോഷിലിസ്റ്റ്

77

കോവിഡ് 19 വാക്സിൻ പ്രതിരോധ മരുന്ന് രോഗ വ്യാപനമുണ്ടാക്കുമെങ്കിൽ, ആയുർവേദത്തിനും ഹോമിയോപ്പതിയ്ക്കും അവസരം കൊടുക്കുന്നതാണ് ഭാരതത്തിൽ നല്ലതെന്ന് നാഷ്ണൽ ഗ്രീൻ സോഷിലിസ്റ്റ് ദേശീയ പ്രസിഡൻ്റ് വാക്സറിൻ പെരെപ്പാടൻ പറഞ്ഞു.അമേരിക്കയിലെ ആസ്റ്റിൻ സ്റ്റേറ്റിൽ നടത്തുന്ന കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പെടുത്തവർ നിലവിലെ രോഗികളേക്കാൾ കൂടിയ രോഗലക്ഷണങ്ങളില്ലാത്ത വാഹകരായേക്കാം എന്നതിനാൽ മാസ്കും സാമൂഹിക അകലവും പാലിക്കണമെന്ന അവിടുത്തെ ആരോഗ്യ മന്ത്രാലയ വാർത്തയോട് പ്രതികരിക്കുകയാരുന്നു അദ്ദേഹം.കോടികൾ ചിലവിട്ട് പരീക്ഷണങ്ങൾ നടത്തി കണ്ടെത്തുന്ന കോവിഡ്- 19 പ്രതിരോധ കുത്തിവെപ്പ് മരുന്ന് കൊറോണ വൈറസ് രോഗവ്യാപന സാധ്യത കൂട്ടുമെന്ന് മരുന്ന് കണ്ടെത്തിയ ഡോക്ടർമാർ തന്നെ ആശങ്ക പ്രകടിപ്പിയ്ക്കുന്ന സാഹചര്യത്തിൽ, ഭാരതത്തിൻ്റെ തനത് പാരമ്പര്യ ചികിത്സാമാർഗ്ഗങ്ങൾക്കും ആയുവേദത്തിനും ബദൽ ചികിത്സാ രീതിയായ ഹോമിയോയ്ക്കും അവസരങ്ങൾ നൽകുവാൻ കേന്ദ്ര സർക്കാർ ശ്രദ്ധ ചെലുത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്.വിവിധ ചികിത്സാ ശാഖകളുടെ അറിവിൻ്റെ സംയോജനമാണ് അടിയന്തിര സാഹചര്യങ്ങളിൽ ഉപയുക്തപ്പെടുത്തേണ്ടത്, ഏതെങ്കിലും ഒരു ചികിത്സാ രീതി മാത്രമാണ് ശരിയെന്ന മൗഢ്യത്തിൽ നിന്ന് ആരോഗ്യ മന്ത്രാലയം മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു എന്നും അദ്ദേഹം കൂട്ടിചേർത്തു.

Advertisement