കാത്തോലിക് സിറിയൻ ബാങ്കിന്റെ 100 -ാo വാർഷികം ആഘോഷിച്ചു

162

ഇരിങ്ങാലക്കുട :കാത്തോലിക് സിറിയൻ ബാങ്കിന്റെ 100 -ാo വാർഷികം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഇരിങ്ങാലക്കുട ബ്രാഞ്ചിൽ ആഘോഷിച്ചു. ബ്രാഞ്ച് മാനേജർ ഇ.വി ആന്റണി സ്വാഗതം ആശംസിച്ചു .ഹൃദയ പാലിയേറ്റീവ് കെയർ ട്രസ്റ്റ്‌ ഡയറക്ടർ ഫാ.തോമസ് കണ്ണമ്പിള്ളി ദീപം തെളിയിച്ചുകൊണ്ട് ചടങ്ങിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു .ചടങ്ങിൽ പങ്കെടുത്ത ബാങ്കിന്റെ ഉപഭോക്താക്കൾ ബാങ്ക് നൽകുന്ന സേവനത്തെയും ജീവനക്കാരുടെ സമീപനത്തെയും പ്രശംസിക്കുകയും തുടർന്നും ബാങ്കിന് പരിപൂർണ പിന്തുണ നൽകുമെന്നും പറഞ്ഞു. ബാങ്ക് പ്രതിനിധി ഷിജോ ജോയ് നന്ദി അർപ്പിച്ചു

Advertisement