ബാറിൽ അക്രമം അഴിച്ചു വിടുകയും പോലീസിൻ്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ

424

കാട്ടൂർ: ബാറിൽ അക്രമം അഴിച്ചു വിടുകയും പോലീസിൻ്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ .കയ്പമംഗലം സ്റ്റേഷൻ റൗഡിയും 26 ഓളം കേസുകളിലെ പ്രതിയുമായ എടമുട്ടം പുളിഞ്ചോട് ചൂണ്ടയിൽ ധനേഷിനെ(36) ആണ് കാട്ടൂർ എസ്.ഐ വി.വി വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.എ.എസ്.ഐ രാജേഷ്, പ്രസാദ്, അബിൻ വർഗീസ്, സന്ദീപ്, ശ്യാംകുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.കഴിഞ്ഞ ദിവസം സെക്ടറൽ മജിസ്ട്രേറ്റിൻ്റെ ഡ്യൂട്ടി തടസപ്പെടുത്തിയ കേസിലെ പ്രതിയുടെ ജേഷ്ഠനാണ് ധനേഷ് .

Advertisement