മികച്ച ജനപ്രതിനിധികൾക്കുള്ള അവാർഡ് നൽകി.

119

തൃശൂർ: കേരള യൂത്ത് ഗൈഡൻസ് മൂവ്മെൻ്റിൻ്റെ മികച്ച ജില്ലാ പഞ്ചായത്ത് മെമ്പർക്കുള്ള അവാർഡ് പറപ്പൂക്കര ഡിവിഷനെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണനും മികച്ച പഞ്ചായത്ത് പ്രസിഡൻ്റിനുള്ള പുരസ്കാരം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുമാരി ബാലനും ഏറ്റുവാങ്ങി. സംസ്ഥാന ചീഫ് വിപ്പ് അഡ്വ.കെ.രാജൻ (ഒല്ലൂർ എം.എൽ .എ ) അവാർഡ് നൽകി. 25000 രൂപയും ഫലകവുമായിരുന്നു അവാർഡ്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.കെ.ഉദയപ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംഘടനാ പ്രസിഡൻ്റ് അഡ്വ.സേവ്യർ പാലാട്ടി, സെക്രട്ടറി ജോമോൻ മംഗലി, ജോബി പൗലോസ്, കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി.തോമസ് എന്നിവർ പ്രസംഗിച്ചു.

Advertisement