പ്രൊഫ.എം.കെ.ചന്ദ്രന്റെ നിര്യാണത്തിൽ പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല അനുശോചനം രേഖപ്പെടുത്തി.

83

ഇരിങ്ങാലക്കുട :കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നെടുംത്തൂണും പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റംഗവും മികച്ച സാംസ്കാരിക പ്രവർത്തകനുമായ ചന്ദ്രൻ മാഷിന്റെ നിര്യാണത്തിൽ പു.ക.സ ഇരിങ്ങാലക്കുട മേഖല ആദരാഞ്ജലികൾ അർപ്പിച്ച്കൊണ്ട് അനുശോചനയോഗം ചേർന്നു. കോവിഡ്19 ചട്ടങ്ങൾ പാലിച്ച്കൊണ്ട് ചേർന്ന യോഗം ഡോ.കെ.പി.ജോർജ് ഉദ്ഘാനം ചെയ്തു. നവോത്ഥാനമൂല്യങ്ങൾ ജീവിതത്തിൽ പകർത്തിയ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു ചന്ദ്രൻ മാഷെന്ന് അദ്ദേഹം പറഞ്ഞു. കെ.രാജേന്ദ്രൻ,രാധിക സനോജ്, ഷെറിൻ അഹമ്മദ്,കെ.ജി.സുബ്രമണ്യൻ, സനോജ് രാഘവൻ, ദീപ ആന്റണി,മുഹമ്മദ് ഇഖ്ബാൽ എന്നിവർ അനുശോചനയോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

Advertisement