യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ

223

അന്തിക്കാട് :യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിലെ ഇതിലെ പ്രധാന പ്രതിയെ അന്തിക്കാട് ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ് അറസ്റ്റു ചെയ്തു.പാടൂർ സ്വദേശി മമ്മസ്രയില്ലത്ത് സിയാദിനെയാണ് (24) അറസ്റ്റ് ചെയ്തത് . സെപ്റ്റംബർ 20 രാത്രി10 30 ഓടുകൂടി ആണ് സംഭവം. ആലപ്പാട്ട് ഉള്ള ജയ് ദാസ് എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചത്. മർദ്ദിച്ച് അവശനാക്കി യുവാവിനെ റോഡരികിൽ തള്ളുകയായിരുന്നു . കുപ്രസിദ്ധ ഗുണ്ടാ കായ കുരു രാഗേഷിനെ നേതൃത്തിലുള്ള ഉള്ള ആറംഗസംഘം ആണ് ജയ് ദാസിനെ തട്ടിക്കൊണ്ടുപോയത് .നിരവധി കേസ്സുകളിൽ പ്രതിയായ സിയാദിനെ പോലീസ് പാടൂർ ഭാഗത്തു നിന്നാണ് ഓടിച്ചിട്ട് പിടിച്ചത്. എസ്.ഐ മാരയ KS സുശാന്ത് ,മണികണ്ഠൻ ASI മാരായ സുമൽ ,അഷറഫ് CPO മാരായ റഷീദ്, ഷറഫുദ്ദീൻ , സോണി, ഉമേഷ്, അജിത്ത്, സുനോജ്, സുജേഷ്, സുബിമോൻ, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Advertisement