കെ.മോഹൻദാസ് അനുസ്മരണം നടത്തി

84

ഇരിങ്ങാലക്കുട : മുൻ എംപി കെ.മോഹൻദാസിന്റെ ഇരുപത്തിനാലാം ചരമവാർഷികത്തോടനുബന്ധിച്ച അനുസ്മരണ സമ്മേളനം മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോമൻ ചിറ്റേത്ത്, പഞ്ചായത്തംഗം ഐ.കെ.ചന്ദ്രൻ, മിനി മോഹൻദാസ്, ജോസ്ചെമ്പകശ്ശേരി ജോൺസൻ കാഞ്ഞിരത്തിങ്കൽ, ജോൺ മുണ്ടാടൻ, സിജോയ് തോമസ്, പി.ജെ.പീറ്റർ, ഷൈനി ജോജോ, സജി റാഫേൽ, സണ്ണി പാവറട്ടി, ഇ.എ.ജോസ്, രവി കൈപ്പമംഗലം, ഡേവിസ് തുളുവത്ത്, ഷൈജു കോക്കാട്ട്, സേതു മാധവൻ, ജോർജ് പട്ടത്തുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Advertisement