വിഷൻ ഇരിങ്ങാലക്കുട ഒൻപതാമത് ഓൺലൈൻ ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി

194

ഇരിങ്ങാലക്കുട :കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന വിഷൻ ഇരിങ്ങാലക്കുടയുടെ ഒൻപതാമത് ഞാറ്റുവേല മഹോത്സവം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു അരുണൻ ഉദ്‌ഘാടനം ചെയ്തു.ചടങ്ങിൽ വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ .ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു . ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോൺ പാലിയേക്കര മുഖ്യാതിഥിയായിരുന്നു .മുനിസിപ്പൽ കൗൺസിലർമാരായ പി.വി ശിവകുമാർ ,സോണിയ ഗിരി,വിഷൻ ഇരിങ്ങാലക്കുട കോർഡിനേറ്റർമാരായ എ.സി സുരേഷ് ,ഷാജു പാറേക്കാടൻ ,എം.ജെ ഷാജി മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു .കൺവീനർ സുഭാഷ് കെ .എൻ സ്വാഗതവും കോർഡിനേറ്റർ അഡ്വ .അജയകുമാർ നന്ദിയും പറഞ്ഞു .കോർഡിനേറ്റർമാരായ ടെൽസൺ കെ.പി ,അനുശ്രീ കൃഷ്ണനുണ്ണി തുടങ്ങിയവർ വരും ദിവസങ്ങളിലെ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു .വിഷൻ ഇരിങ്ങാലക്കുട ഓൺലൈനായി സംഘടിപ്പിച്ച വിഷൻ ഫെസ്റ്റിൽ വിജയികളായവർക്ക് സമ്മാനദാനവും നടത്തി .വിവിധ മൃഗങ്ങളുടെ ശബ്‌ദാനുകരണത്തിലൂടെ ശ്രദ്ധേയനായ ഇരിങ്ങാലക്കുട എസ്.എൻ ഹയർ സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയായ പി.എസ് അനുഗ്രഹിനെ വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ആദരിച്ചു .ഞാറ്റുവേല മഹോത്സവത്തിൽ ജൂലൈ 13 തിങ്കളാഴ്ച്ച ‘കോവിഡാനന്തര കാലത്തെ കൃഷി’ എന്ന വിഷയത്തെ ആസ്പദമാക്കി ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ.മുരളീധരൻ വെബിനാർ ക്ലാസ്സ് നയിക്കും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ് ഉദ്‌ഘാടനം നിർവ്വഹിക്കും . സെൻറ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ ആഷ,മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ അബ്ദുൽ ബഷീർ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.അന്നേ ദിവസം വിഷൻ ഇരിങ്ങാലക്കുട ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ വിവിധ പച്ചക്കറി തൈകൾ,വളങ്ങൾ ,ഗ്രോബാഗ് എന്നിവയുടെ ഓൺലൈൻ വിൽപന ഉണ്ടായിരിക്കും. വെബിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9846006597 എന്ന നമ്പറിൽ വിളിച്ച് പേർ റെജിസ്റ്റർ ചെയ്യണ്ടതാണ് . റെജിസ്റ്റർ ചെയ്യുന്നവർക്ക് ലിങ്ക് അയച്ച് കൊടുക്കുകയും വെബിനാറിൽ പങ്കെടുത്ത് സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും.തിങ്കൾ വൈകീട്ട് 7 മണി മുതൽ ഓൺലൈനായി കവിയരങ്ങ് ഉണ്ടായിരിക്കും .വിഷൻ ഇരിങ്ങാലക്കുട ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയായിരിക്കും പരിപാടികൾ ദർശിക്കാൻ കഴിയുക .

Advertisement