ഗംഗക്ക് വെളിച്ചമായി ഡി.വൈ.എഫ്.ഐ

33

നടവരമ്പ് :ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി ഗംഗക്ക് വൈദ്യുതീകരിച്ചിട്ടില്ലാത്ത ഭവനം വൈദ്യുതീകരിച്ച് നൽകി ഡി.വൈ.എഫ്.ഐ വെളൂക്കര വെസ്റ്റ് മേഖലാ കമ്മിറ്റി.കല്ലംകുന്ന് എസ്.ടി കോളനിയിലെ വൈദ്യുതീകരിക്കാത്ത വീട്ടിൽ വൈദ്യുതിയില്ലാതെ ഓൺലൈൻ പഠനം മുടങ്ങുമെന്ന അവസ്ഥയിലാണ് ഡി.വൈ.എഫ്.ഐ വിഷയത്തിൽ ഇടപെടുന്നത് മേഖലാ പ്രസിഡന്റ് അജീഷ്.എം.കെ യും സജീഷ് ഹരിദാസന്റേയും നേതൃത്വത്തിൽ ഇലക്ട്രിക്കൽ വർക്കുകൾ പൂർത്തീകരിക്കുകയും. വെള്ളാങ്കല്ലൂർ കെഎസ്ഇബിയുടെ സഹായത്തോടെ കറണ്ട് കണക്ഷൻ നൽകുകയും ചെയ്തു. മേഖലാ സെക്രട്ടറി സുമിത്ത് കെഎസ് അധ്യക്ഷതവഹിച്ച ചടങ്ങിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിൻ സെക്രട്ടറി വി എച്ച് വിജീഷ് സ്വിച്ച് ഓൺ നിർവഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകൻ മുഖ്യാതിഥിയായ ചടങ്ങിൽ എസ് സി പ്രമോട്ടർ ലത ബിജു മേഖലാ കമ്മിറ്റി അംഗങ്ങളായ പി ഡി സന്ദീപ്, അക്ഷയ് സുഗതൻ, ജിത്തു തുടങ്ങിയവർ സന്നിഹിതരായിരുന്നു.കോവിഡ് 19 പശ്ചാത്തലത്തിൽ പതിനഞ്ചോളം വിദ്യാർഥികൾക്ക് ടിവി നൽകാനും മേഖലാ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്.

Advertisement