തൃശ്ശൂര്‍ ജില്ലയില്‍ (ജൂലൈ 10) 17 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

204

തൃശ്ശൂര്‍ ജില്ലയില്‍ (ജൂലൈ 10) 17 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 19 പേര്‍ രോഗമുക്തരായി. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേര്‍ ബിഎസ്എഫ് ജവാന്‍മാരാണ്. ഒരു കുടുംബത്തിലെ 4 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആലുവയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച അതിരപ്പിള്ളി സ്വദേശിയായ ചുമട്ടുതൊഴിലാളി (54, പുരുഷന്‍), ജൂണ്‍ 18 ന് ജയ്പൂരില്‍ നിന്ന് കൈനൂരില്‍ വന്ന ബിഎസ്എഫ് ജവാന്‍ (40, പുരുഷന്‍), ജൂണ്‍ 15 ന് ഉത്തരാഖണ്ഡില്‍ നിന്ന് കൈനൂരില്‍ വന്ന ബിഎസ്എഫ് ജവാന്‍(45, പുരുഷന്‍), ജൂണ്‍ 25 ന് ബീഹാറില്‍ നിന്ന് വന്ന 23 വയസ്സുള്ള ബീഹാര്‍ സ്വദേശിയായ പുരുഷന്‍, ജൂണ്‍ 28 ന് മുംബെയില്‍ നിന്ന് വന്ന കിഴക്കെകോട്ട സ്വദേശി (45, പുരുഷന്‍), ജൂണ്‍ 08 ന് മുംബെയില്‍ നിന്ന് വന്ന മാള സ്വദേശി (40, പുരുഷന്‍), ജൂലൈ 03 ന് ദുബൈയില്‍ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി (32, പുരുഷന്‍), ജൂണ്‍ 24 ന് ഇംഗ്ലണ്ടില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി (30, പുരുഷന്‍), ജൂണ്‍ 23 ന് കുവൈറ്റില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി (31, പുരുഷന്‍), ജൂണ്‍ 23 ന് ദുബായില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി, (30, സ്ത്രീ), ജൂലൈ 03 ന് ഖത്തറില്‍ നിന്ന് വന്ന പുതുക്കാട് സ്വദേശി (44, പുരുഷന്‍), ജൂണ്‍ 19 ന് അജ്മനില്‍ നിന്ന് വന്ന ചാവക്കാട് സ്വദേശി (26, സ്ത്രീ), ജൂണ്‍ 20ന് ഷാര്‍ജയില്‍ നിന്ന് വന്ന ചാവക്കാട് സ്വദേശി(31 വയസ്സ്, പുരുഷന്‍), 07 ന് സൗദിയില്‍ നിന്ന് വന്ന വടക്കെക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്‍ (53, പുരുഷന്‍,26, സ്ത്രീ, 25, സ്ത്രീ, 1 വയസ്സുള്ള പെണ്‍കുഞ്ഞ്) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Advertisement