ജില്ലയില്‍ ഇന്ന്(ജൂലൈ 09) 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

912

തൃശ്ശൂര്‍: ജില്ലയില്‍ ഇന്ന്(ജൂലൈ 09) 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 29 പേര്‍ രോഗമുക്തരായി. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതില്‍ 3 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ചെന്നൈയില്‍ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുളള 2 മുരിയാട് സ്വദേശികള്‍ (59, സ്ത്രീ, 28, പുരുഷന്‍), നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട വേളൂക്കര സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക (28, സ്ത്രീ), അന്നമനട സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക (34, സത്രീ), സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ഊരകം സ്വദേശി (60, സ്ത്രീ), നേരത്തെ രോഗം സ്ഥിരീകരിച്ച ബിഎസ്എഫ് ജവാന്റെ അമ്മയായ വലക്കാവ് സ്വദേശി (52, സ്ത്രീ), കുന്നംകുളം സ്വദേശി (50, പുരുഷന്‍) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.ജൂണ്‍ 25 ന് ഖത്തറില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (26, സ്ത്രീ), ജൂണ്‍ 25 ന് ഖത്തറില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (4 വയസ്സുള്ള ആണ്‍കുട്ടി), ജൂലൈ 01 ന് മുംബെയില്‍ നിന്ന് വന്ന 3 കാറളം സ്വദേശികള്‍ (50, പുരുഷന്‍, 42, സ്ത്രീ, 17 വയസ്സുള്ള ആണ്‍കുട്ടി), ഡല്‍ഹിയില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (31, പുരുഷന്‍), വിദേശത്തു നിന്ന് വന്ന കുന്ദംകുളം സ്വദേശി (38, പുരുഷന്‍), ജൂണ്‍ 27 ന് മുംബെയില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (37, പുരുഷന്‍), ജൂലൈ 04 ന് ചെന്നൈയില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി (46, സ്ത്രീ), ജൂലൈ 03 ന് ഹൈദരാബാദില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (24, പുരുഷന്‍), ജൂണ്‍ 24 ന് കുവൈറ്റില്‍ നിന്ന് വന്ന എടത്തിരുത്തി സ്വദേശി (54, പുരുഷന്‍), ജൂണ്‍ 29 ന് ഖത്തറില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (32, പുരുഷന്‍), ജൂണ്‍ 30 ന് കുവൈറ്റില്‍ നിന്ന് വന്ന ചാവക്കാട് സ്വദേശി (38, പുരുഷന്‍), ജൂണ്‍ 24 ന് കുവൈറ്റില്‍ നിന്ന് വന്ന എടത്തിരുത്തി സ്വദേശി (34, പുരുഷന്‍), ജൂണ്‍ 26 ന് ദുബായില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(29, പുരുഷന്‍), ജൂണ്‍ 30 ന് കുവൈറ്റില്‍ നിന്ന് വന്ന 37 വയസ്സുകാരന്‍, വിദേശത്തു നിന്ന് വന്ന പെരിമ്പിലാവ് സ്വദേശി (46, പുരുഷന്‍), ജൂണ്‍ 24 ന് കുവൈറ്റില്‍ നിന്ന് വന്ന എറിയാട് സ്വദേശി (36, പുരുഷന്‍), ജൂലൈ 08 ന് മാംഗ്ളൂരില്‍ നിന്ന് വന്ന ചെറുതുരുത്തി സ്വദേശി (48, പുരുഷന്‍), വിദേശത്തു നിന്ന വന്ന മാടവന സ്വദേശി (30, പുരുഷന്‍), എന്നിവരടക്കം 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 557 ആയി.ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 16448 പേരില്‍ 16229 പേര്‍ വീടുകളിലും 219 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 38 പേരെയാണ് വ്യാഴാഴ്ച (ജൂലൈ 09) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 1069 പേരെ വ്യാഴാഴ്ച (ജൂലൈ 09)നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1786 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.വ്യാഴാഴ്ച (ജൂലൈ 09) 340 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 14038 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 12748 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1290 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 5295 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.വ്യാഴാഴ്ച (ജൂലൈ 09) 463 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 47284 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 139 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.വ്യാഴാഴ്ച (ജൂലൈ 09) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 570 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.

Advertisement