സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ ഞാറ്റുവേല ചന്തകൾക്ക് ആരംഭം കുറിച്ചു

86

മുരിയാട് :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ ഞാറ്റുവേല ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വീഡിയോ കോൺഫറൻസിലൂടെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷനായിരുന്നു. മണ്ഡലത്തിലെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് വി.എ. മനോജ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇരിങ്ങാലക്കുട എം.എൽ.എ കെ.യു. അരുണൻ മാഷ് നിർവ്വഹിച്ചു. മുരിയാട് സഹകരണ ബാങ്കിന്റെ ഹാളിൽ കോവിഡ് മാദണ്ഡപ്രകാരം നിർവ്വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുരളീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോമസ് തത്തംപിള്ളി,കെ .വി രാജൻ ,സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും പുല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ ജോസ് .ജെ ചിറ്റിലപ്പിള്ളി ,മുരിയാട് ബാങ്ക് പ്രസിഡന്റ് എം .ബി രാഘവൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു . ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ സ്വാഗതമാശംസിച്ച യോഗത്തിൽ കൃഷി ഓഫീസർ രാധിക നന്ദിയും പറഞ്ഞു.

Advertisement