കാട്ടൂർ:പെട്രോൾ – ഡീസൽ വില വർദ്ധനവീന് എതിരെ AIYF ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കാട്ടൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിയപ്പാടത്ത് പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. ജോജോ തട്ടിൽ അധ്യക്ഷനായ യോഗത്തിൽ റിയാസ് സ്വാഗതം പറഞ്ഞു ടി.കെ രമേഷ് ഉദ്ഘാടനം നിർവ്വഹിച്ചു . അസ്ക്കർ അഭിവാദ്യ പ്രസംഗവും . ശ്രീമോൻ നന്ദിയും പറഞ്ഞു . നജിൻ, ജവാദ്, സൗമ്യൻ, ഷാജു തറയിൽ ,ശിവശങ്കർ ചെരുവിൽ എന്നിവർ നേതൃത്യം കൊടുത്തു.
Advertisement