സ്പേസ് ലൈബ്രറിയുടെ സെമിനാർ ഹാളിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

43

അവിട്ടത്തൂർ:എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നിർമ്മിക്കുന്ന അവിട്ടത്തൂർ സ്പേസ് ലൈബ്രറിയുടെ സെമിനാർ ഹാളിന്റെ നിർമ്മാണോദ്ഘാടനം എം. എൽ.എ കെ .യു അരുണൻ മാസ്റ്റർ നിർവഹിച്ചു. പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10,00,000 ( പത്തു ലക്ഷം ) രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്. സ്പേസ് ലൈബ്രറിയിൽ വച്ച് നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ്‌ കെ. പി. രാഘവപൊതുവാൾ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജയശ്രീ അനിൽകുമാർ, കെ. എ. ഗോപി, രാജേന്ദ്രൻ,കെ. എൽ. ജോസ് മാസ്റ്റർ, പി. അപ്പു തുടങ്ങിയവർ സംസാരിച്ചു.

Advertisement