പുല്ലൂര്‍ സഹകരണബാങ്കില്‍ തെര്‍മൽ സ്‌കാനിങ് സംവിധാനം

110

പുല്ലൂർ :കോവിഡ് സുരക്ഷസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനിങ് സംവിധാനം നിലവില്‍ വന്നു. ബാങ്കില്‍ വരുന്ന ഇടപാടുകാരേയും, സഹകാരികളേയും, തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയമാക്കി കോവിഡ് ജാഗ്രത വര്‍ദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാനും, ബാങ്ക് പ്രസിഡന്റുമായ ജോസ്.ജെ.ചിറ്റിലപ്പിള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി.ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വച്ച് സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുത്ത ജോസ്.ജെ.ചിറ്റിലപ്പിള്ളിയെ ഭരണസമിതിക്കവേണ്ടിയും, ജീവനക്കാര്‍വേണ്ടിയും പ്രത്യേകം ആദരിച്ചു. ഭരണസമിതി അംഗം ടി.കെ.ശശി സ്വാഗതവും, സെക്രട്ടറി സപ്‌ന.സി.എസ്.നന്ദിയും പറഞ്ഞു.

Advertisement