വാച്ചുമരം കോളനി നിവാസികൾക്ക് ആശ്വാസ തണലായി തവനിഷ്

53

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട വനിതാ പോലിസ് സ്റ്റേഷനുമായി സഹകരിച്ച് വാച്ചുമരം കോളനിയിലെ അറുപതോളം കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു. ജൂൺ, ജൂലൈ മാസങ്ങളിൽ തവനിഷ് സ്ഥിരമായി നൽകിയിരുന്ന കിറ്റുകൾ ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ നേരത്തെ എത്തിക്കുകയായിരുന്നു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോയ് പീണിക്കപറമ്പിൽ, ഇരിങ്ങാലക്കുട വനിതാ പോലിസ് സ്റ്റേഷൻ എസ് ഐ ഉഷ P. R, തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ മൂവിഷ് മുരളി, പ്രൊഫസർ V.P ആന്റോ, തവനിഷ് സെക്രട്ടറി സൂരജ്, തവനിഷ് വോളന്റീർസ് നിഷാന്ത്, സനൽ, വിഷ്ണു, ആദിത്യൻ, ചാരുദർശൻ എന്നിവർ പങ്കെടുത്തു.

Advertisement