സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു

60

സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു.സ്ഥിരീകരിച്ച മൂന്നുപേരും വയനാട് ജില്ലയിൽ നിന്നാണ് സമ്പർക്കം മൂലം ആണ് മൂന്നുപേർക്കും രോഗബാധ ഉണ്ടായത്. ഇതു വരെ 502 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 37 പേരാണ് ഇപ്പോൾ ചികിൽസയിൽ ഉള്ളത്. ഇപ്പോൾ 21342 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 21034 പേരും ആശുപത്രികളിൽ 308 പേരുമാണ് ഉള്ളത്. ഇന്ന് 86 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.ഇതുവരെ 33800 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത് ഇതിൽ 33265 എണ്ണം രോഗബാധ ഇല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisement