സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .കണ്ണൂർ 7 ,കോഴിക്കോട് 2 ,കോട്ടയം മലപ്പുറം ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത് .3 എണ്ണം സമ്പർക്കത്തിലൂടെയും 5 പേര് വിദേശത്ത് നിന്നും വന്നവരാണ്.കോഴിക്കോട് ഒരു ആരോഗ്യപ്രവർത്തകക്ക് രോഗം ബാധിച്ചിട്ടുണ്ട് .കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സർജന്മാർക്ക് രോഗം ബാധിച്ചിട്ടുണ്ട്.രണ്ട് പേരും കേരളത്തിന് പുറത്ത് നിന്ന് ട്രെയിനിൽ വന്നവരാണ്.സംസ്ഥാനത്ത് ഇതുവരെ 437 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .127 പേരാണ് ചികിത്സയിൽ ഉള്ളത് .നിരീക്ഷണത്തിൽ 29150 പേർ ഉണ്ട് .വീടുകളിൽ 28804 പേരും ആശുപത്രികളിൽ 346 പേരും ഉണ്ട് .ഇന്ന് മാത്രം 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇതുവരെ 20821 സാമ്പിളുകൾ പരിശോധനക്ക് അയച്ചു .19998 സാമ്പിളുകളിൽ രോഗബാധയില്ലെന്ന് വ്യക്തമായി .ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം ഓർഡിനൻസ് ഇറക്കി .കണ്ണൂരിൽ നിയന്ത്രണങ്ങൾ ശക്തമാക്കി.സുരക്ഷ ശക്തമാക്കിയതിനാൽ വാഹനങ്ങൾ ഇറങ്ങുന്നതിൽ കുറവ് വന്നിട്ടുണ്ട് .ഹോട്ട് സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിലും ജനങ്ങൾ പരമാവധി പുറത്തിറങ്ങാതെ നോക്കണമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന്(ഏപ്രിൽ 22)11 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
Advertisement