സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നിന്ന് 10 പേർക്ക്, പാലക്കാട് 4, കാസർകോട് 3, മലപ്പുറം ,കൊല്ലം ഓരോ ആൾ വിധവും. കണ്ണൂർ ജില്ലയിൽ 9 പേർ വിദേശത്തു നിന്നും വന്നവരാണ് ഒരാൾക്ക് സമ്പർക്കം മൂലവുമാണ് രോഗബാധ ഉണ്ടായിട്ടുള്ളത്. പാലക്കാട്, മലപ്പുറം, കൊല്ലം ഈ ജില്ലയിൽ രോഗബാധ ഉണ്ടായവർ തമിഴ്നാട്ടിൽ നിന്നും വന്നവരാണ്. ഇതുവരെ 426 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് ഇതിൽ 117 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 36667 പേർ ഇപ്പോൾ നിരീക്ഷണത്തിൽ ഉണ്ട് ഇതിൽ 36335 വീടുകളിലും 332 പേർ ആശുപത്രികളിലുമാണുള്ളത് ഇന്ന് 102 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ഇതുവരെ 20252സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത് അതിൽ 19442 രോഗബാധ ഇല്ല എന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് കണ്ണൂർ ജില്ലയിലാണ് ഇതുവരെ 104 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
Advertisement