എടക്കുളത്ത് വീട്ടില്‍ ചാരായം വാറ്റിയ നാല് പേര്‍ കാട്ടൂര്‍ പോലീസ് പിടിയിലായി

724

എടക്കുളം:വീട്ടില്‍ നടത്തിയ പരിശോധനയില്‍ നാല് ലീറ്റര്‍ ചാരയവും വാറ്റു ഉപകരണവും കാട്ടൂര്‍ പോലീസ് പിടികൂടി സംഭവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനടക്കം നാല് പേരെ അറസ്റ്റു ചെയ്തു. എടക്കുളം കുറ്റിക്കാട്ടില്‍ സുരേഷ്, എടക്കുളം സ്വദേശികളായ ദിലീപ്, അഖില്‍, ജിഷ്ണു എന്നിവരെയാണ് കാട്ടൂര്‍ എസ് ഐ വി.വി.വിമലും സംഘവും അറസ്റ്റു ചെയ്തത്.സുരേഷിന്റെ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചാരായം.പ്രതിയെ പിടികൂടിയ സംഘത്തില്‍ എ.എസ്.ഐ ഹരിഹരന്‍, സി പി ഓ പ്രദോഷ്, പ്രവീണ്‍ എന്നിവരും ഉണ്ടായിരുന്നു.

Advertisement