മധുരംപിള്ളി, മാവുംവളവ് നിവാസികള്‍ക്ക് ആശ്വാസമായി S.A.C(Y) കരാഞ്ചിറയുടെ കുടിവെള്ളവിതരണം

249

കാട്ടൂര്‍ :പൊതു ജല വിതരണ പൈപ്പിലെ തകരാറു മൂലം രണ്ട് ദിവസമായി കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന കാട്ടൂര്‍ പഞ്ചായത്തിലെ മധുരംപിള്ളി, മാവുംവളവ് നിവാസികള്‍ക്ക് ആശ്വാസമായി S.A.C ( Youngsters) കരാഞ്ചിറ കുടിവെള്ള വിതരണം നടത്തി. 2000 ലിറ്റര്‍ വെള്ളമാണ് ഈ മേഖലയില്‍ വിതരണം ചെയ്തത്. അതോടൊപ്പം കാട്ടൂര്‍ ഹൈ സ്‌കൂളിന് പുറകു വശം താമസിക്കുന്ന കുടുംബങ്ങള്‍ക്കും കുടിവെള്ളം വിതരണം നടത്തി തുടര്‍ന്ന് മഹിളാ സമാജത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഹെല്‍ത്ത് സെന്ററിലെ ഡോക്ടറുടെ അഭ്യര്‍ത്ഥന മാനിച്ചു ഹെല്‍ത്ത് സെന്ററിലേക്ക് 1000 ലിറ്റര്‍ കുടിവെള്ളം എത്തിച്ചു കൊടുത്തു. ക്ലബ് പ്രവര്‍ത്തകര്‍ ആയ ദീപക് ജോണി, രാജേഷ്, ഗിരീഷ്,അജിത് കുമാര്‍, ഷഹനവാസ് എന്നിവര്‍ നേതൃത്വം നല്‍കി. ഏതാനും ദിവസങ്ങള്‍ക്കുമുന്പ് കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന മാങ്കുറ്റിത്തറ, കൈതത്തറ എന്നീ പ്രദേശങ്ങളില്‍ കുടി വെള്ള വിതരണം നടത്തിയിരുന്നു.

Advertisement