ഹാൻഡ് വാഷ് ചലഞ്ചുമായി ഗ്രീൻ പുല്ലൂർ

97

പുല്ലൂർ:ബ്രേക്ക് ദി ചെയിൻ പരിപാടിയുടെ ഭാഗമായുള്ള ഹാൻഡ് വാഷ് ചലഞ്ചിൽ പുല്ലൂർ സർവീസ് സഹകരണ ബാങ്കും .ബാങ്ക് അതിർത്തിയിൽ വ്യാപകമായി ഹാൻഡ് വാഷ് ബൂത്തുകൾ സ്ഥാപിച്ച് കൊണ്ടാണ് ബാങ്ക് ക്യാമ്പയിനിൽ പങ്കാളികളായത് .പുല്ലൂർ നാല് സെന്ററിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രശാന്ത് കെ .പി യും ,മുല്ലക്കാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത രാജനും,പുല്ലൂർ ഐ .ടി .സി ക്ക് സമീപം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗംഗാദേവി സുനിൽകുമാറും ,ഊരകത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് തത്തംപിള്ളിയും ,തുറവൻകാട് പഞ്ചായത്ത് അംഗം ഷാജു വെളിയത്തും ,പുളിഞ്ചുവട്ടിൽ പുല്ലൂർ ഐ .ടി .സി പ്രിൻസിപ്പാൾ ഫാ:യേശുദാസ് കൊടകരക്കാരനും, പുല്ലൂർ ചേർപ്പുംകുന്നിൽ പഞ്ചായത്ത് അംഗം കവിത ബിജുവും ഉദ്‌ഘാടനം ചെയ്തു .ബാങ്ക് പ്രസിഡന്റ് ജോസ് .ജെ ചിറ്റിലപ്പിള്ളി ,വൈസ് പ്രസിഡന്റ് കെ .സി ഗംഗാധരൻ ,സെക്രട്ടറി സപ്ന സി .എസ് എന്നിവർ സംസാരിച്ചു .ചേർപ്പുംകുന്നിൽ കൃഷ്ണൻ എൻ .കെ ,അനീഷ് എൻ .സി ,പുളിഞ്ചുവട്ടിൽ അനൂപ് പായമ്മൽ ,തുറവൻകാട് രാജേഷ് പി.വി,ഷീല ജയരാജ് ,മുല്ലക്കാട് തോമസ് കാട്ടൂക്കാരൻ ,ഊരകത്ത് വത്സ,പുല്ലൂർ ഐ .ടി .സി ക്ക് സമീപം രവീന്ദ്രൻ ഇറ്റിക്കപ്പറമ്പിൽ,പുല്ലൂർ നാല് സെന്ററിൽ രാധ സുബ്രൻ എന്നിവർ നേതൃത്വം നൽകി.

Advertisement