കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന തരത്തിലുള്ള ഹിയറിങ് നടത്തരുതെന്ന് ആരോഗ്യവിഭാഗം നിര്‍ദ്ദേശിച്ചു

75

വെള്ളാങ്കല്ലൂര്‍: വെള്ളാങ്കല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ഇലക്ഷന്‍ ഹിയറിങ് നടക്കുന്നതിനെക്കുറിച്ച് പരാതി ലഭിച്ചതിനാല്‍ ആരോഗ്യവിഭാഗം പഞ്ചായത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന തരത്തിലുള്ള ഹിയറിങ് നടത്തരുതെന്ന് ആരോഗ്യവിഭാഗം നിര്‍ദ്ദേശിച്ചു. വഞ്ചിവട്ടം, ബ്രാലം, വഞ്ചിവട്ടം തറ, അന്നിക്കര, വെള്ളാങ്കല്ലൂര്‍, കരുപ്പടന്ന എന്നീ സ്ഥലങ്ങളില്‍ വിദേശത്തുനിന്ന് വന്ന അവര്‍ പുറത്തിറങ്ങി യാത്ര ചെയ്യുന്നു എന്ന് പരാതി ലഭിച്ചതിനാല്‍ 14 പേര്‍ക്ക് കര്‍ശന താക്കീതുനല്‍കിനോട്ടീസ് ലംഘനം ഇനി ഉണ്ടായാല്‍ കേസ് എടുക്കുമെന്ന് അറിയിച്ചു. വെള്ളാങ്കല്ലൂര്‍ ,കോണത്തുകുന്ന്. കരൂപ്പടന്ന .പള്ളിനട എന്നീ സ്ഥലങ്ങളില്‍ ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന് പൊതുജനങ്ങളില്‍ നിന്ന് പരാതി ലഭിച്ചതിനെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി നാലു സ്ഥാപനങ്ങളിലും പരാതി അനുസരിച്ചുതന്നെ കുട്ടികളെ കൂട്ടമായി ഇരുത്തി ക്ലാസ്സുകള്‍ നല്‍കിയിരുന്നു. സ്ഥാപന ഉടമകള്‍ക്ക് നിയമപ്രകാരം നോട്ടീസ് നല്‍കി സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ഥാപനങ്ങള്‍ തുറക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ .അനില്‍കുമാര്‍ ,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. ശരത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു .പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പരിധിയില്‍ വിദേശത്തുനിന്നും വന്നിട്ടുള്ള 157 പേര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

Advertisement