മുരിയാട് പഞ്ചായത്ത് 14-ാം വാർഡിൽ യോഗ ക്ലാസ്സിന് ആരംഭം കുറിച്ചു

78

മുരിയാട്: കേരള സർക്കാർ ആയുഷ് വകുപ്പും ,ഭാരതിയ ചികിൽസ വകുപ്പും, തൃശൂർ ജില്ലാ നാഷണൽ ആയുഷ് മിഷൻ സംയുക്തമായി സഘടിപ്പിക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ യോഗ പദ്ധതിയുടെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡൻറ് സരിത സുരേഷ് നിർവഹിച്ചു.വാർഡ് മെമ്പർ തോമസ് തൊകലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ വൃന്ദകുമാരി, സി ഡി എസ് മണി സജയൻ ,അബിത ബിജു, സുമി രതീഷ്, യോഗ ട്രെയ്നർ രേണുക ദിവാകരൻ എന്നിവർ പ്രസംഗിച്ചു

Advertisement