ഇരിങ്ങാലക്കുട :കലിംഗ യൂണിവേഴ്സിറ്റി ഭുവനേശ്വറിൽ നടത്തപ്പെടുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ ക്രൈസ്റ്റ് കോളേജിന് നേട്ടം. കാലിക്കറ്റ് യൂണിവേഴ്സിറ്റി നേടിയ മെഡലുകൾ എല്ലാം ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളിലൂടെയാണ്. അത്ലറ്റിക്സ് ലോങ്ങ് ജമ്പിൽ ഒന്നാം വർഷം ബിരുദ വിദ്യാർത്ഥിയായ മുഹമ്മദ് സാലി സ്വർണമെഡൽ നേടി. വെയിറ്റ് ലിഫ്റ്റിങ് വനിതാ വിഭാഗം മത്സരത്തിൽ അഭിരാമി പി മാത്യു 55kg ൽ മൂന്നാം സ്ഥാനവും സ്നേഹ എം.എസ് 72kg ൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
Advertisement