ഇരിങ്ങാലക്കുട:പുൽവാമ ഭീകരാക്രമണത്തിൽ അന്തരിച്ച സൈനികരോടുള്ള ആദരസൂചകമായി ഫെബ്രുവരി 14 ന് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് “ധീരതയ്ക്കൊപ്പം”എന്ന പരിപാടിയുമായി ബന്ധപ്പെട്ട് മുൻ സൈനികനും സാഹിത്യകാരനുമായ ജോൺസൺ എടതിരുത്തിക്കാരന്റെ വീട്ടിൽ ഗൃഹസദസ്സ് സംഘടിപ്പിച്ചു.തന്റെ സൈനികജീവിതത്തിലെ ഓർമ്മകളും അനുഭവങ്ങളും യുവതലമുറയോടും മറ്റു അംഗങ്ങളോടും അദ്ദേഹം പങ്കുവെക്കുകയും “ദേശസ്നേഹിയുടെ സൈനീകജീവിതം” എന്ന അദ്ദേഹത്തിന്റെ പുസ്തകം ചർച്ചചെയ്യപ്പെടുകയും ചെയ്തു.പുൽവാമ ഭീകരാക്രമണത്തിൽ അന്തരിച്ച സൈനികരുടെ പേരുകൾ വായിച്ച്കൊണ്ട് പു.ക.സ ടൗൺ സെക്രട്ടറി ഷെറിൻ അഹമ്മദ് വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. റെജില ഷെറിൻ ,അശ്വതി എന്നിവർ ഭീകര ആക്രമണങ്ങളുടെ പശ്ചാതലത്തിൽ രചിച്ച കവിതകൾ ചൊല്ലി.പ്രസിഡന്റ് കെ .ജി സുബ്രഹ്മണ്യൻ,ഡോ.ടി.വി.ബിനു, ബീന എന്നിവർ സംസാരിച്ചു.
പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് “ധീരതയ്ക്കൊപ്പം” പരിപാടിയോടനുബന്ധിച്ച് ഗൃഹസദസ്സ് സംഘടിപ്പിച്ചു
Advertisement