പുല്ലൂര്‍:പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി സോളാര്‍ സംവിധാനം സ്ഥാപിക്കുന്നു. പുല്ലൂര്‍, ഊരകം, കേന്ദ്രങ്ങളിലായി 30 കിലോവാട്ട് ശേഷിയുള്ള ഓണ്‍ ഗ്രിഡ് സോളാര്‍ സംവിധാനമാണ് സ്ഥാപിക്കുന്നത്. പുല്ലൂരില്‍ 52 സോളാര്‍ പാനലും, ഊരകത്ത് 27 സോളാര്‍ പാനലുമാണ് ഇതിനായി സ്ഥാപിക്കുന്നത്. മാസം പ്രതി ചുരുങ്ങിയത് 3500 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ച് വൈദ്യുതി ബോര്‍ഡിന് കൈമാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.നബാര്‍ഡിന്റെ സാമ്പത്തിക സഹകരണത്തോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അറിയിച്ചു .
Advertisement