അവിട്ടത്തൂര്‍: എല്‍ ബി എസ് എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി തുണിസഞ്ചി വിതരണം ചെയ്തു .വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ടി പീറ്റര്‍ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി എ .സി സുരേഷിന് തുണിസഞ്ചി നല്‍കി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ മെജോ പോള്‍ അധ്യക്ഷത വഹിച്ചു. രമ കെ മേനോന്‍, കെ സുജ, സി പാര്‍വ്വതി എന്നിവര്‍ പ്രസംഗിച്ചു.
Advertisement