കൗതുകമുണര്‍ത്തി കിളിക്കൂടാകൃതിയില്‍ വലിയ മരച്ചീനി

138

ഇരിങ്ങാലക്കുട : പട്ടേപ്പാടം താഷ്‌കന്റെ ലൈബ്രറിയുടെ നേതൃത്വത്തിലുള്ള ചെഞ്ചീര കാര്‍ഷിക ക്ലബ്ബ് നടത്തുന്ന പ്രതിവാര ജൈവ പച്ചക്കറി ചന്തയില്‍ വില്‍പനക്കെത്തിയ കിളിക്കൂട് ആകൃതിയിലുള്ള വലിയ മരച്ചീനി കൗതുകമായി. ആറ്റക്കിളിക്കൂട് രൂപത്തിലുള്ള ഈ മരച്ചീനിക്ക് പതിനൊന്ന് കിലോ തൂക്കമുണ്ട്. കര്‍ഷകനും ജൈവകൃഷി പ്രചാരകനുമായ ഒലുക്കൂര്‍ അപ്പുവിന്റെ കൃഷിയിടത്തിലാണ് ഈ അപൂര്‍വ്വ വലിപ്പമുള്ള മരച്ചീനി വിളഞ്ഞത്. അപ്പു ഇതിനു മുമ്പ് പടുകൂറ്റന്‍ പടവലം വഴുതന തുടങ്ങിയ ഉല്‍പ്പന്നങ്ങളും ജൈവ ചന്തയില്‍ വില്‍പ്പനക്കെത്തിച്ചിട്ടുണ്ട്.

Advertisement