സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി ടൗണ്‍ കമ്മിറ്റി ജാഥ സംഘടിപ്പിച്ചു.

109

സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി 2020 ജനുവരി എട്ടിന് ദേശവ്യാപക പൊതുപണിമുടക്കിന് തയ്യാറെടുക്കുന്നു 2019 സെപ്റ്റംബര്‍ 30ന് സംയുക്ത ട്രേഡ് യൂണിയന്‍ വേദി പാര്‍ലമെന്റ് സമീപം സംഘടിപ്പിച്ച സംയുക്ത ബഹുജന കണ്‍വെന്‍ഷന്‍ നല്‍കിയ ആഹ്വാനം അനുസരിച്ചാണ് ഈ പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി ഇരിങ്ങാലക്കുട സംയുക്ത ട്രേഡ് യൂണിയന്‍ ടൗണ്‍ കമ്മിറ്റി ജാഥ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ നീന്നുതുടങ്ങി വാട്ടര്‍ അതോറിറ്റി, സോള്‍വെന്റ് ,കെ. എസ്. ആര്‍. ടി .സി .സ്റ്റാന്‍ഡ്, എ. കെ .പി. ജംഗ്ഷന്‍ ,ക്രൈസ്റ്റ് കോളേജ് ജംഗ്ഷന്‍, ഠാണാ ജംഗ്ഷന്‍വഴി പൊതുസമ്മേളനത്തോടുകൂടി ആല്‍ത്തറയില്‍ സമാപിക്കും . ജാഥാക്യാപ്റ്റന്‍ പി. വി ശിവകുമാര്‍ ,വൈസ് ക്യാപ്റ്റന്‍ മാര്‍ പി .ഭരത് കുമാര്‍, കെ. എസ് പ്രസാദ്, മേനേജര്‍ സി .വൈ, ബെന്നി, എന്നിവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കി .

Advertisement