ഇരിങ്ങാലക്കുട : ബൈക്കില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ നിയമം നിലവില്‍ വന്ന സാഹചര്യത്തില്‍ യാത്ര ക്കാര്‍ക്കു ബോധവല്‍ക്കരണം നടത്തി. നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വ ത്തിലാണ് ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. ഗൈഡ്‌സ് ക്യാപ്റ്റന്‍ സി. ബി. ഷക്കീല, നേതൃത്വം നല്‍കി. ഹെല്‍മെറ്റ് ധരിച്ചെത്തിയ യാത്രികര്‍ക്ക് വിദ്യാര്‍ത്ഥികള്‍ മധുരം നല്‍കി അനുമോദിക്കുകയും, ധരിക്കാതെ വന്നവര്‍ക്ക് ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍, പി. ടി എ. പ്രസിഡന്റ്. അനിലന്‍ വിദ്യാര്‍ത്ഥികളായ ശ്രീലക്ഷ്മി, സെല്‍ജിയ, ഗായത്രി, നഹിത, ഷിബില എന്നിവര്‍ പങ്കെടുത്തു.
Advertisement