ഇരിങ്ങാലക്കുട:തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ ‘തവനിഷ്’ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നടത്തി വരുന്ന’ സംസ്ഥാന തല സംഗമമായ ‘സവിഷ്‌കാര’ അരങ്ങേറി .മോന്‍സന്‍ എഡിഷന്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. മോന്‍സന്‍ മാവുങ്കല്‍ കലാ സംഗമം ഉദ്ഘാടനം ചെയ്തു.മൗത്ത് & ഫൂട്ട് പെയിന്റിങ് അസോസിയേഷന്റെ മെമ്പറും ആര്‍ട്ടിസ്റ്റുമായ തൊടുപുഴ സ്വദേശിനി സ്വപ്ന അഗസ്റ്റിന്‍ മുഖ്യാതിഥിയായിരുന്നു.ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പില്‍മാരായ ഫാ. ജോളി ആന്‍ഡ്രൂസ്, പ്രൊഫ. പി.ആര്‍. ബോസ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പ്രൊഫ. സെബാസ്റ്റ്യന്‍ ജോസഫ്, ശ്രീ. വില്‍സന്‍ തൊഴുത്തുപറമ്പില്‍ , തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍മാരായ പ്രൊഫ. ആല്‍വിന്‍ തോമസ് ,പ്രൊഫ. മൂവിഷ് മുരളി, പ്രൊഫ. റീജ യൂജിന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മെഹ്‌റൂഫ് എന്നിവര്‍ സംസാരിച്ചു.തവനിഷ് പ്രസിഡന്റ് കൃഷ്ണവേണി, സെക്രട്ടറി സുരജ്, ട്രഷറര്‍ അഞ്ജനയും മറ്റു തവനിഷ് അംഗങ്ങളും മുഖ്യ സംഘാടകരായി. തൃശ്ശൂര്‍, മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള 18-ഓളം സ്‌കൂളുകളില്‍ നിന്നുള്ള ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ കലാപ്രകടനങ്ങളില്‍ പങ്കെടുത്തു.750ല്‍ പരം കുട്ടികള്‍ പങ്കെടുത്ത പരിപാടിയുടെ പകതി ചെലവ് ഡോ.മോന്‍സന്‍ മാവുങ്കല്‍ സംഭാവനയായിനല്‍കി. കൊച്ചിയില്‍ നിന്ന് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ എത്തിച്ച പാചക വിദഗ്ദ്ധര്‍ തയ്യാറാക്കിയ കായിക്ക സ്‌പെഷല്‍ ബിരിയാണി കുട്ടികള്‍ക്ക് ഏറെ ഹൃദ്യമായി .വിലപ്പെട്ട ഒട്ടേറെ ലോകപ്രശസ്ത പുരാവസ്തുക്കള്‍ സമാഹരിച്ച ഡോ.മോന്‍സന്‍ മാവുങ്കല്‍ ജീവകാരുണ്യമേഖലയില്‍ തവനീഷിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്തായ ശ്രീ വിന്‍സന്‍ തൊഴുത്തുംപറമ്പില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
Advertisement