യുവകലാസാഹിതിയുടെ വയലാര്‍ പുരസ്‌കാരം നേടിയ വിജയരാജമല്ലികയെ ഡി.വൈ.എഫ്.ഐ അഭിനന്ദിച്ചു

730

ഇരിങ്ങാലക്കുട:മലയാളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ കവിയത്രി വിജയരാജമല്ലികക്ക് ‘ദൈവത്തിന്റെ മകള്‍’ എന്ന തന്റെ ആദ്യ കവിതാ സമാഹാരത്തിന് യുവകലാസാഹിതിയുടെ 2019 ലെ വയലാര്‍ കവിതാ പുരസ്‌കാരം ലഭിച്ചു. വിജയരാജമല്ലികയെയും ഭര്‍ത്താവ് വസന്തസേനനെയും നേരില്‍ കണ്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ. മനുമോഹന്‍, മുന്‍ ബ്ലോക്ക് സെക്രട്ടറി സി.ഡി.സിജിത്ത്, സെക്രട്ടേറിയറ്റ് അംഗം ശരത്ത് ചന്ദ്രന്‍ എന്നിവര്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ അഭിനന്ദനങ്ങള്‍ അറിയിച്ചു.

 

Advertisement