പഴമയിലേക്ക് ഒരു തിരിഞ്ഞുനോട്ടം: ജ്യോതിസ് കോളേജ് ഇ ടി ക്ലബ് നാടന്‍ രുചി കൂട്ടുകളുടെ പരിശീലനം സംഘടിപ്പിച്ചു

160

ഇരിങ്ങാലക്കുട : ജ്യോതിസ് കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസില്‍ ഇ ഡി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തമായ നാടന്‍ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉള്ള പരിശീലനം നല്‍കി. 14.11.2019 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍3.30 വരെ പഴമയെ ഓര്‍മ്മപ്പെടുത്തുന്ന കേരളത്തനിമയുള്ള തനി നാടന്‍ രുചി കൂട്ടു കളുടെ പരിശീലന ക്ലബ് സംഘടിപ്പിച്ചു. ആന്‍സി വില്‌സണ്‍ ന്റെ നേതൃത്വത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. അദ്ധ്യാപകരായ ജിജിന സന്തോഷ്, ജയശ്രീ .സി .കെ ,സിബി ബിജു, സ്വപ്ന ജോസ് ,വിദ്യാര്‍ത്ഥി പ്രതിനിധികളായ റഹിയാനത്ത്, അനുരാഗ്, എന്നിവരും നേതൃത്വം നല്‍കി. നെയ്യപ്പം, പരിപ്പുവട, മിക്‌സഡ് വെജിറ്റബിള്‍ അച്ചാര്‍, മിക്‌സ്ചര്‍ ,പക്കാവട, വെജിറ്റബിള്‍ റോള്‍, വെജിറ്റബിള്‍ കട്ലറ്റ്, എന്നീ വിഭവങ്ങളുടെ പരിശീലനമാണ് നടന്നത്.

 

Advertisement