Tuesday, July 7, 2026
29 C
Irinjālakuda

നെല്ലിമുറ്റം’ (കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി അധ്യാപക സംഘടന) ഒന്നാം പിറന്നാള്‍ ആഘോഷിച്ചു.

ഇരിങ്ങാലക്കുട : കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഘടന നെല്ലിമുറ്റത്തിന്റെ നേതൃത്വത്തില്‍ ഒന്നാം പിറന്നാള്‍ ആഘോഷവും ഒത്തുചേരലും നടത്തി. പരിപാടിയുടെ ഭാഗമായി പൂര്‍വ്വവിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്ത സ്‌കൂള്‍ അസംബ്ലി പഴയകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായി. അസംബ്ലിക്ക് ഹെഡ്മാസ്റ്റര്‍ കെ.കെ.അപ്പുക്കുട്ടന്‍ നേതൃത്വം നല്‍കി.മുന്‍ സ്‌കൂള്‍ ലീഡര്‍ എ.വി.പ്രകാശ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എസ്.കാശി വിശ്വനാഥന്‍ കോ-ഓര്‍ഡിനേറ്ററായി. തുടര്‍ന്ന് നടന്ന ഓര്‍മ്മ വിചാരത്തില്‍ പൂര്‍വ്വവിദ്യാര്‍ഥികളും അധ്യാപകരും പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചു. എ.ആര്‍.രാമദാസ്, എം.എസ്.കാശി വിശ്വനാഥന്‍, എ.വി.പ്രകാശ്, എം.കെ.മോഹനന്‍, രാജീവ് മുല്ലപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന സംഘടനാ സമ്മേളനത്തില്‍ പ്രസിഡന്റ് എം.കെ.മോഹനന്‍ അധ്യക്ഷനായി. സെക്രട്ടറി എ.വി.പ്രകാശ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ എ.ആര്‍.രാമദാസ് കണക്കുകള്‍ അവതരിപ്പിച്ചു. സ്‌കൂളില്‍ പഠിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. ലിതി ഹരിലാലിനെ എം.എസ്.ശ്രീദേവിയും, പ്രസാദ് ചിരട്ടക്കുന്നിനെ എം.കെ.മോഹനനും, ഡാവിഞ്ചി സന്തോഷിനെ എ.വി.പ്രകാശും, ചിലങ്ക ഷെരീഫിനെ എം.എസ്.കാശി വിശ്വനാഥനും, ഹുസൈന്‍ പട്ടേപ്പാടത്തെ എ.ആര്‍.രാമദാസും, ഹക്കീം പട്ടേപ്പാടത്തെ ഷിഹാബ് ഉസ്മാനും, ഹാരിസ് പട്ടേപ്പാടത്തെ സലിം ആലിപ്പറമ്പിലും കാളിദാസിനെ റഫീക്ക് പട്ടേപ്പാടവും, രമേഷ് മാടത്തിങ്കലിനെ എബി അന്നാസും ആദരിച്ചു. ഒന്ന് മുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠന പ്രോത്സാഹനമായി കാഷ് അവാര്‍ഡ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.വൃന്ദ വിതരണം ചെയ്തു. വൃക്ക രോഗത്തിന് ചികിത്സ തേടുന്ന സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി സാനിയക്കുള്ള ചികിത്സാ സഹായം 1993 വര്‍ഷത്തെ ഏഴാം ക്ലാസ് ബാച്ച് നല്‍കി. തുടര്‍ന്ന് രാജേഷ് തംബുരു ‘ നേരമ്പോക്ക്’ പരിപാടി അവതരിപ്പിച്ചു. അനീഷ്.കെ.എ., ഷെരീഫ്.കെ.എ., സജി, വിദ്യാ ഷാജി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. താണിയത്തുകുന്നിലെ കലാകാരികള്‍ അവതരിപ്പിച്ച നാടന്‍ പാട്ടോടെ ഒന്നാം പിറന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img