ഇരിങ്ങാലക്കുട:മാര്‍വല്‍ ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് ടൈല്‍സ് വിരിക്കുന്ന പ്രവര്‍ത്തികള്‍ക്ക് തുടക്കമായി. ഏറെ തിരക്കേറിയ ഈ സംസ്ഥാനപാതയില്‍ റോഡ് തകര്‍ന്നുണ്ടായ കുഴികളും വെള്ളക്കെട്ടും ഇതുവഴിയുള്ള വാഹനയാത്ര ദുഷ്‌കരമാക്കിയിരുന്നു . പ്രവര്‍ത്തികള്‍ തീരുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ ക്രൈസ്റ്റ് കോളേജ് റോഡ്, ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ്, മിനിസിവില്‍ സ്റ്റേഷന്‍ റോഡ് എന്നി റോഡുകള്‍ വഴി തിരിഞ്ഞുപോകണമെന്ന് പി.ഡബ്ല്യൂ.ഡി. വ്യക്തമാക്കി. നേരത്തെ പലതവണ അറ്റകുറ്റപണികള്‍ നടത്തിയെങ്കിലും ഫലമില്ലാതായതിനെ തുടര്‍ന്നാണ് ഈ ഭാഗത്ത് ടൈല്‍സ് വിരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. 25 മീറ്റര്‍ നീളത്തിലാണ് ടൈല്‍സ് വിരിക്കുന്നത്. ഇതിനുപുറമെ ജനറല്‍ ആശുപത്രിയുടെ പിറകുവശത്ത് ഠാണ- പൂതംകുളം റോഡില്‍ കാനയുടെ പ്രവര്‍ത്തികളും ചെയ്യാന്‍ തീരുമാനിച്ചീട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 15 ലക്ഷം രൂപയാണ് ഈ പ്രവര്‍ത്തികള്‍ക്കായി പൊതുമരാമത്ത് വകുപ്പ് നീക്കിവെച്ചിരിക്കുന്നത്.