ഇരിങ്ങാലക്കുട:രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിഅന്‍പതാം ജന്മവാര്ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം എണ്‍പതാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്മൃതി 2019 കുടുംബസംഗമം സംഘടിപ്പിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി. ജാക്‌സണ്‍ ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ ബൂത്ത് പ്രസിഡന്റ് വിനു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡണ്ട് ടി. വി ചാര്‍ളി, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, വാര്‍ഡ് കൗണ്‍സിലര്‍ സുജ സഞ്ജീവ്കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യോഗത്തില്‍ SSLC, PLUS2 പരീക്ഷകളില്‍ ഉന്നത വിജയം കാരസ്ഥമാക്കിയവരെ അനുമോദിച്ചു.
Advertisement