Thursday, June 11, 2026
29.2 C
Irinjālakuda

‘ബ്രില്ല്യന്‍സുകളിലാത്ത ചിത്രം’; ‘മറിയം വന്ന് വിളക്കൂതി’

ഇരിങ്ങാലക്കുട: സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലിം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമായ ‘മറിയം വന്ന് വിളക്കൂതി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാനാണ് പുറത്തുവിട്ടത്. ഇതിഹാസ എന്ന സിനിമയുടെ നിര്‍മ്മാതാവായിരുന്ന രാജേഷ് അഗസ്റ്റിനാണ് ചിത്രം നിര്‍മിക്കുന്നത്. നിരവധി പ്രതിസന്ധികള്‍ നേരിട്ടുകൊണ്ട് അണിയറയില്‍ ഒരുങ്ങിയ ചിത്രത്തിന്റെ നിര്‍മാതാവിനെക്കുറിച്ച് സംവിധായകന്‍ വൈകാരികമായെഴുതിയ കുറിപ്പ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമ തീര്‍ക്കാനായി ഭാര്യയുടെ പേരില്‍ പണയത്തില്‍ ഇരിക്കുന്ന സ്ഥലത്തില്‍ ഇനി ബാക്കിയുള്ള അവകാശം പോലും ഈട് എഴുതി കൊടുക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ അവസ്ഥയ്ക്ക് ഒന്നാം സാക്ഷിയായി ഒപ്പിടേണ്ടി വന്ന ഒരു ഓട്ടത്തില്‍ ആയിരുന്നു. മറിയം വന്ന് വിളക്കൂതിയ്ക്കായുള്ള ആ ഓട്ടം ഇപ്പൊ അവസാന ലാപ്പുകള്‍ ആയിരിക്കുന്നു. ബ്രില്ല്യന്‍സുകളില്ലാത്ത ചിത്രം എന്ന ടാഗ്ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍. സിനോജ് പി അയ്യപ്പനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വസീം-മുരളി എന്നീ രണ്ട് പുതുമുഖങ്ങളാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഇരിഞ്ഞാലക്കുട സ്വദേശി നൈനാന്‍ ആന്റോയാണ് ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടര്‍. ചിത്രം ഉടന്‍ തിയ്യേറ്ററുകളിലെത്തും.

 

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img