സുരക്ഷിത ഭക്ഷണമൊരുക്കാന്‍ കണ്ണോളിച്ചിറ

69

വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കണ്ണോളിച്ചിറ പാടശേഖരത്തില്‍ ജൈവ കൃഷിയ്ക്ക് തുടക്കമായി. പാടശേഖരത്തില്‍ 50 ഏക്കര്‍സ്ഥലത്ത് നാടന്‍ നെല്ലിനമായ കുറുവ നെല്‍വിത്ത് ഉപയോഗിച്ച് ജൈവ രീതിയില്‍ കൃഷി ചെയ്യുന്നതിന്റെ നടീല്‍ ഉത്ഘാടനം കൊടുങ്ങല്ലൂര്‍ എം.എല്‍.എ.അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍കുറ്റിപറമ്പില്‍, വികസനകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിഷാഷാജി, ബ്ലോക്ക് മെമ്പര്‍ സിമികണ്ണദാസ്, സലീം അലി ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.ലളിത, വാര്‍ഡ് മെമ്പര്‍ രേഖസുരേഷ്, ഷമ്മിജോസ്ഫ് എന്നിവര്‍ സംസാരിച്ചു. പാടശേഖര സെക്രട്ടറി മാത്തച്ചന്‍കോലംകണ്ണി സ്വാഗതവും പി.കെ.ദയാനന്ദന്‍ നന്ദിയും പറഞ്ഞു. കര്‍ഷകരായ പോളി കോമ്പാറക്കാരന്‍ എം.കെ.ഉണ്ണി, കെ.എം.ഇസ്മയില്‍, പാപ്പച്ചന്‍, അംബുജാക്ഷന്‍, സനു, ബാബു, ശങ്കരന്‍കുട്ടി, ആലീസ്, ദേവി, ദിവാകരന്‍, ചക്രപാണി, സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ജൈവകൃഷി നടത്തുന്നത്. വെള്ളാങ്ങല്ലൂര്‍ കൃഷിഭവന്റെ സഹായവും സലിം അലി ഫൗണ്ടേഷന്റെ പ്രോത്സാഹനവും കൃഷിക്കാര്‍ക്ക് ആശ്വാസമാകുന്നുണ്ട്. കണ്ണോള്ളിച്ചിറ പാടശേഖരത്തില്‍ ഈ വര്‍ഷം മുണ്ടകന്‍ സീസണില്‍ ആകെ 75 ഏക്കര്‍ സ്ഥലത്താണ് നെല്‍കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

 

Advertisement