ഇരിങ്ങാലക്കുട:സെന്റ് ജോസഫ് കോളേജിലെ കോമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോളേജ് അലുമിനയുടെ സഹകരണത്തോടു കൂടി റിസര്‍ച്ച് മെത്തഡോളജി എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ ശില്പശാല മുംബൈ SIES കോളേജ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇക്കണോമിക്‌സിലെ ഡോക്ടര്‍ സീതാലക്ഷ്മി എന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.സി ഇസബെല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊമേഴ്‌സ് വിഭാഗം അധ്യാപിക സൗമ്യ സ്റ്റീഫന്‍ , കോളേജ് IQAC കോര്‍ഡിനേറ്റര്‍ നൈജില്‍ ജോര്‍ജ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. കോളേജ് അലുമിന പ്രസിഡന്റ് മായാലക്ഷ്മി കെ പി ഉദ്ഘാടന സമ്മേളനത്തിന് നന്ദി അര്‍പ്പിച്ചു .നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ സംഘടിപ്പിക്കപ്പെടുന്ന ദേശീയ ശില്പശാലയുടെ കോഡിനേറ്റര്‍ കോമേഴ്സ് വിഭാഗം മേധാവി സിസ്റ്റര്‍ എലൈസയാണ്.
Advertisement