ഇരിങ്ങാലക്കുട : പല്ലാവൂര്‍ താളവാദ്യ മഹോത്സവം സമാപിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ എം മാധവന്‍കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. തോട്ടപ്പിള്ളി വേണുഗോപാല്‍ മേനോന്‍ അനുഗ്രഹ പ്രഭാഷണവും കലാകാരന്മാരെ ആദരിക്കുകയും ചെയ്തു . ഡോ. സത്യനാരായണന്‍ ഉണ്ണി ഡോ. കെ രാജീവ് എന്നിവര്‍ ഭാവുകങ്ങള്‍ നേര്‍ന്നു .അജയ് മേനോന്‍ സ്വാഗതവും, രാജേന്ദ്ര വര്‍മ്മ നന്ദിയും പറഞ്ഞു.
Advertisement