ഇരിങ്ങാലക്കുട : കേരളരാഷ്ട്രീയത്തില്‍ സമൂലമായ മാറ്റം അനിവാര്യമാണെന്ന ജനവികാരത്തിന്റെസൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാക്കുന്നത് എന്ന് കേരള യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ഷോണ്‍ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. മുന്നണിക്ക് ഉണ്ടായ പരാജയത്തിന്റെ യഥാര്‍ത്ഥകാരണം എന്തെന്ന് വിലയിരുത്താന്‍ ഇരിങ്ങാലക്കുടയില്‍ വന്നതായിരുന്നു അദ്ദേഹം. യു.ഡി.എഫ് മേല്‍ക്കൈ ഉണ്ടായിരുന്ന പാല. വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങളിലും, എല്‍.ഡി.എഫ് ആധിപത്യം ഉണ്ടായിരുന്ന അരൂരിലും ഉണ്ടായപരാജയം മുന്നണികളുടെ കണ്ണു തുറക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്, യുവജനപക്ഷം സംസ്ഥാന ട്രഷറര്‍ അഡ്വ.സുബീഷ് ശങ്കര്‍, സുധീഷ് ചക്കുങ്കല്‍, പി.അരവിന്ദാക്ഷന്‍, ജോസ് കിഴക്കേപ്പീടിക, ജോര്‍ജ്ജ് കാടുകുറ്റിപ്പറമ്പില്‍ എന്നിവര്‍ അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു.
ഉപതെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയകക്ഷികള്‍ക്കുള്ള ജനങ്ങളുടെ മുന്നറിയിപ്പ്-അഡ്വ.ഷോണ്‍ ജോര്‍ജ്ജ്
Advertisement