കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിനേട്ടങ്ങള്‍ക്ക് രണ്ട് പൊന്‍തൂവല്‍ കൂടി.

148

കാട്ടൂര്‍:കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഭരണ നേട്ടങ്ങളില്‍ രണ്ട് പൊന്‍തൂവല്‍ കൂടി.കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 2,14 വാര്‍ഡുകളിലെ 65,68 നമ്പര്‍ അങ്കണവാടികള്‍ വര്‍ഷങ്ങളായി വാടക കെട്ടിടങ്ങളില്‍ ആണ് സ്ഥിതി ചെയ്തിരുന്നത്.ഭരണ സമിതിയുടെയും പ്രസിഡന്റ് ടി.കെ.രമേഷിന്റെയും ശക്തമായ ഇടപെടലുകളിലൂടെ രണ്ട് വാര്‍ഡുകളില്‍ ചുരുങ്ങിയത് 3 സെന്റ് വീതം സ്ഥലം കണ്ടെത്താന്‍ വാര്‍ഡ് മെമ്പര്‍മാരോട് ആവശ്യപ്പെടുകയും അതിന് വേണ്ടി വെല്‍ഫെയര്‍ കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. ഇത്തരത്തില്‍ രൂപീകരിച്ച വെല്‍ഫെയര്‍ കമ്മിറ്റികള്‍ അങ്കണവാടികള്‍ക്ക് വേണ്ട സ്ഥലം കണ്ടെത്തുകയും അത് വേടിക്കുന്നതിന് വേണ്ടി ഉദാരമതികള്‍ ആയ സുമ്മനസ്സുകളുടെ സഹായം തേടുകയും ചെയ്തു.ആയതിന്റെ ഫലമായി ലഭിച്ച തുകകള്‍ ഉപയോഗിച്ച് അങ്കണവാടികള്‍ക്ക് സ്വന്തം സ്ഥലം എന്ന സ്വപ്നം പൂര്‍ത്തീകരിച്ചു.ഇത്തരത്തില്‍ 2ആം വാര്‍ഡില്‍ 65ആം നമ്പര്‍ ശ്രീധന്യം അങ്കണവാടിക്ക് ലഭിച്ച കരാഞ്ചിറ സെമിത്തേരിക്ക് സമീപത്തുള്ള സ്ഥലത്ത് കെട്ടിടം പണിയുന്നതിന് തൃശ്ശൂര്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റും കാട്ടൂര്‍ ഡിവിഷന്‍ മെമ്പര്‍ കൂടിയായ  എന്‍.കെ.ഉദയപ്രകാശ് അദ്ദേഹത്തിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ച് പണിയുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 10 ന് നിര്‍വഹിച്ചു.കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ .രമേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സുമ ശേഖര്‍ സ്വാഗതം പറഞ്ഞു.ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്മാര്‍,വാര്‍ഡ്മെമ്പര്‍മാര്‍,കുടുംബശ്രീ അംഗങ്ങള്‍,വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍,cdpo, icds സൂപ്പര്‍ വൈസര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍.സുരേഷ് നന്ദിയും അറിയിച്ചു.ഈ അവസരത്തില്‍ 14 ആം വാര്‍ഡില്‍ കെട്ടിടം പണിയുന്നതിന് വേണ്ട സാമ്പത്തിക സഹായങ്ങള്‍ ചെയ്യാമെന്ന് ശ്രീ എന്‍. കെ.ഉദയപ്രകാശ് ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു.ഇതോടെ പഞ്ചായത്തിന്റെ ആസ്തി വികസിക്കുകയും 17 അങ്കണവാടികള്‍ക്കും സ്വന്തം കെട്ടിടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആകും.

 

Advertisement