മുരിയാട്: ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കുന്ന മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുക, പാറേക്കാട്ടുക്കര, മുരിയാട്, കപ്പാറ, ചേര്‍പ്പുംക്കുന്ന് ശുദ്ധജല പദ്ധതികളുടെ പ്രവര്‍ത്തനത്തിലെ സ്വജനപക്ഷപാതവും അഴിമതിയും അന്വേഷിക്കുക, ലൈഫ് പദ്ധതിയിലെ വീഴ്ച്ചയെ കുറിച്ച് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്താഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്.കെ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു.ലൈഫ് പദ്ധതി പഞ്ചായത്തില്‍ ആകെ താറുമാറായിരിക്കയാണ്. അപേക്ഷ നല്‍കിയവരോടെല്ലാം നിഷേധാത്മക നിലപാടാണ് പ്രസിഡന്റ് കാണിക്കുന്നതെന്നും വേണ്ടപ്പെട്ടവര്‍ക്ക് ഒരു മാനദണ്ഡവും നോക്കാതെ തന്നെ സഹായങ്ങള്‍ അനുവദിക്കുന്നുണ്ടെന്നും ധര്‍ണയില്‍ ആരോപിച്ചു.കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജസ്റ്റിന്‍ ജോര്‍ജ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗംഗാദേവി സുനില്‍, എം.മുരളി, ഐ.ആര്‍.ജെയിംസ്, ബ്ലോക്ക് ഭാരവാഹികളായ സി.വി. ജോസ്, എം.എന്‍.രമേശ്, സാജു പാറേക്കാടന്‍, ജോമി ജോണ്‍, കെ.മുരളീധരന്‍, വിപിന്‍ വെള്ളയത്ത്, പഞ്ചായത്തംഗങ്ങളായ മോളി ജേക്കബ്, എം.കെ.കോരുക്കുട്ടി, കെ.വൃന്ദകുമാരി, എന്നിവര്‍ പ്രസംഗിച്ചു.