സി.ബി.എസ്.സി കലോത്സവം തൃശ്ശൂര്‍എം.പി.ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു.

169

ഇരിങ്ങാലക്കുട:തൃശ്ശൂര്‍ സഹോദയകോംപ്ലക്സിനെറയും,മാനേജ്മെന്റ് അസോസിയേഷനെറയും സംയുക്താഭിമുഖ്യത്തില്‍ തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവം ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ വെച്ച് തൃശ്ശൂര്‍ എം.പി ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജി. മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു. അരുണന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ നിമ്യ ഷിജു, എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സഹോദയ സെക്രട്ടറി ഡോ.ദിനേഷ്ബാബു, വൈസ് പ്രസിഡന്റ് അനില ജയചന്ദ്രന്‍ ജില്ലാ മാനേജ്മെന്റ് അസോസിയേഷന്‍ സെക്രട്ടറി ഐ.ടി മുഹമ്മദലി. വൈസ് പ്രസിഡന്റ് സതീഷ് മേനോന്‍, സഹോദയ ട്രഷറര്‍ ബാബു കോയിക്കര, എസ്.എന്‍.ഇ.എസ് ചെയര്‍മാന്‍ കെ.ആര്‍ നാരായണന്‍, സ്‌കൂള്‍ മാനേജര്‍ ഡോ.ടി.കെ ഉണ്ണികൃഷ്ണന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുജ സജീവ് കുമാര്‍, എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, പി.ടി.എ പ്രസിഡന്റ് എന്‍.ആര്‍ രതീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്‌കൂള്‍ മാനേജര്‍ ടി.കെ.ഉണ്ണികൃഷ്ണന്‍ സ്വാഗതവും, ബാബുകോനിക്കരനന്ദിയും പറഞ്ഞു. ജില്ലയിലെ 85 സി. ബി. എസ്. ഇ വിദ്യാലയങ്ങളില്‍ നിന്ന് 7000 ത്തില്‍ പരം പ്രതിഭകളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. നാല് കാറ്റഗറികളിലായി 154 ഇനങ്ങളില്‍ 31 സ്റ്റേജുകളിലായാണ് മത്സരം നടക്കുന്നത്.

 

Advertisement