കടുപ്പശ്ശേരി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നാലാം ക്ലാസ്സ് ഒന്നാന്തരം

375

കടുപ്പശ്ശേരി:പൊതു വിദ്യാഭ്യാസ മേഖലയിലെ പഠന മികവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ഒന്നാം തരം നാലാം ക്ലാസ്സ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കടുപ്പശ്ശേരി ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ ഒക്ടോബര്‍ 18 വെള്ളിയാഴ്ച നടന്നു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ എസ് രാധാകൃഷ്ണന്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ തോമസ് കോലം കണ്ണി അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പ്രധാനാധ്യാപിക ശ്രീമതി മരിയ സ്റ്റെല്ല സ്വാഗതം പറഞ്ഞു. ക്ലാസ്സ് മുറിയില്‍ ഘടിപ്പിച്ച എ.സി സ്വിച്ച് ഓണ്‍ കര്‍മ്മം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിര തിലകന്‍ നിര്‍വ്വഹിച്ചു.സ്മാര്‍ട്ട് റ്റി.വി യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി വല്‍സല ബാബു നിര്‍വ്വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കെ.റ്റി .പീറ്റര്‍, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ആമിന അബ്ദുള്‍ ഖാദര്‍ ,വാര്‍ഡ് മെമ്പര്‍ ശ്രീ കെ.എ.പ്രകാശന്‍, വെള്ളാങ്കല്ലൂര്‍ ബി.പി.ഒ. പ്രസീത ടീച്ചര്‍, ബ്ലോക്ക് പ്രതിനിധി ശ്രീ ലെനില്‍ എസ്.എം.സി .ചെയര്‍മാന്‍ ശ്രീ സി.കെ.വില്‍സണ്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ക്ലാസ്സ് ടീച്ചര്‍ പി.പി. സോഫി നന്ദി രേഖപ്പെടുത്തി

 

Advertisement